ന്യൂയോര്‍ക്ക്: യൂടൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പരസ്യങ്ങള്‍ക്കാണ് നിയന്ത്രണം വരുന്നത്. സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ,തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകള്‍ എന്നിവയ്ക്കുള്ള പരസ്യങ്ങളും അനുവദിക്കില്ലെന്നും കമ്ബനി ഒൗദ്യോഗികമായി തിങ്കളാഴ്ച അറിയിച്ചു.
പരസ്യദാതാക്കള്‍ക്ക് അയച്ച ഇമെയിലില്‍, മുഴുവന്‍ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂടൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇതുമായി ബന്ധപ്പെട്ട് യൂടൂബ് നീക്കം നടത്തിയിരുന്നു.
വളരെ പ്രധാനം അര്‍ഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂ ടൂബിന്റേതെന്നാണ് വിഷയത്തില്‍ ഗൂഗിള്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ഗൂഗിളും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.