ന്യൂഡല്‍ഹി: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ജനാധിപത്യത്തിലാണ് ഇന്ത്യക്ക് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയിലെ പ്രതിസന്ധി അവസാനിക്കണമെങ്കില്‍ അവിടുത്തെ ജനങ്ങള്‍ തന്നെ ഒരു തീരുമാനമെടുക്കണം. ഭരണകൂടം ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.