പ്രളയ ദുരന്തത്തിനിടെ സാമൂഹിക മാധ്യമങ്ങളള്‍ വഴി വ്യാജ പ്രചരണം നടത്തിയ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബര്‍ ഡോം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി എന്നതടക്കമുള്ള പ്രചരണങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.
കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിട്ടുണ്ട്.