പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ഗാന്ധി

പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഖ്യാപനം വൈകരുതെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു.ദുരന്തബാധിത പ്രദേശങ്ങളില്‍ കേരളം മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് അഭിനന്ദിച്ച അദ്ദേഹം തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റിയ്ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുമെന്നും സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷണവും മരുന്നും എത്രയും പെട്ടെന്നുതന്നെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇതുവരെ 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സൂചിപ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *