നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ സുഖോയ് എസ് യു-30എംകെഐ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല.വിമാനത്തിലെ രണ്ട് പൈലറ്റുമാരും ചാടിരക്ഷപെട്ടുവെന്ന് വ്യോമസേന അറിയിച്ചു.
പരിശീലന പറക്കിലിനിടെയാണ് വിമാനം തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച സുഖോയ് വിമാനങ്ങള്‍ അടുത്തകാലത്തായി തുടര്‍ച്ചായി അപകടത്തില്‍പ്പെടുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചുവര്മായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ട്.
2009 ഏപ്രില്‍ 30നാണ് സുഖോയ്-30എംകെഐ ആദ്യമായി തകര്‍ന്നുവീണത്. രാജസ്ഥാനിലെ രാജമാതിയിലായിരുന്നു അപകടം. സംഭവത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു നിരവധി തവണ സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.