തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് കൊല്ലത്തെ ഭരണം കൊണ്ട് എല്ലാം തകര്‍ത്തെറിയുകയായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. കേരളത്തില്‍ ഒരു വികസനവും നടന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നാളെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദിയൂരപ്പ സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധി അധികാര ദുര മൂത്ത ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.