കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; രാജ്ഭവന് സുരക്ഷ ശക്തമാക്കി

ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പോരുകള്‍ മുറുകുന്ന സാഹചര്യത്തില്‍ രാജ്ഭവന് സുരക്ഷ ശക്തമാക്കി. തുടര്‍ന്ന് അഞ്ഞൂറോളം പൊലീസുകാരാണ് രാജ്ഭവനു സമീപം സുരക്ഷയ്ക്കായി ഉള്ളത്. കര്‍ണ്ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് നേതാക്കള്‍ കര്‍ണാടക രാജ്ഭവനിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തുകയാണ്. മാര്‍ച്ചിന് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *