കൊടുവള്ളി​യിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മൂന്നു കിലോ സ്വര്‍ണവും വെള്ളിയും കവര്‍ന്നു

കോഴിക്കോട്: കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​ത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന്​ കിലോ സ്വര്‍ണവും മൂന്ന്​ കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. കൊടുവള്ളി വെളുത്തേടത്ത്​ ഫിറോസി​​െന്‍റ ഉടമസ്​ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ്​ വെള്ളിയാഴ്​ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ്​ മോഷ്​ടാവ്​ അകത്ത്​ കടന്നത്​. കെട്ടിടത്തിനകത്തെ സി.സി.ടി.വി തകര്‍ത്ത നിലയിലാണ്​. പൊലീസ്​ ഡോഗ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി പരിശോധിച്ചു. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇതര സംസ്​ഥാന മോഷ്​ടാക്ക​ളെയാണ്​ സംശയിക്കുന്നതെന്നും പൊലീസ്​ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബ്​ കൊടുവള്ളിയിലെ ചില വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. ഇൗ കേസില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *