പഠനയാത്രക്ക് പോയ ബസ് ട്രക്ക് ബസ്സുമായി കൂട്ടിയിടിച്ചു; അധ്യാപികയും വിദ്യാര്‍ത്ഥിയും മരിച്ചു


ന്യൂജഴ്‌സി: പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. യു.എസിലെ ന്യൂ ജഴ്‌സിയിലാണ് അപകടമുണ്ടായത്. 43 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.20ഓടെ ന്യൂജഴ്‌സിയിലെ മൗണ്ട് ഒലിവ് നഗരത്തിലാണ് സംഭവം.


ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ചം ക്ലാസ് വിദ്യാര്‍ത്ഥികളുമായി വാട്ടര്‍ലൂ ഗ്രാമത്തിലേക്ക് പഠനയാത്രയ്ക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




Sharing is Caring