കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം


കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി ഷൈബര്‍ലോങ് ഇരട്ടഗോളുകളും, സന്തോഷ് ട്രോഫി താരം അഫ്ദാന്‍ ഒരു ഗോളും നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം വിജയമാണിത്.


ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗില്‍ നാലു മത്സരങ്ങളില്‍ നിന്നായി 6 പോയന്റായി. ഇനി ബാക്കിയുള്ള നാലു മത്സരങ്ങളും വിജയിച്ചാല്‍ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിന്റെ സെമിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ.


കോട്ടപ്പടി സ്റ്റേഡിയത്തില്‍ കേരള പോലീസിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്.



Sharing is Caring