ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന് അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ നിന്നു സേലത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും പോവരുതെന്നും സ്റ്റാലിനോട് പൊലിസ് ആവശ്യപ്പെട്ടിരുന്നു.
ഇതു നിരസിച്ച് യാത്ര ആരംഭിച്ചതോടെയാണ് സ്റ്റാലിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്. സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന നൂറോളം ഡി.എം.കെ പ്രവര്‍ത്തകരെയും പൊലിസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം പോലിസുകാരാണ് സ്റ്റാലിന്റെയും അനുയായികളുടെയും വാഹനം തടഞ്ഞത്. സ്റ്റാലിനെ അറസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.