കാസര്‍കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നു വീണ് മരിച്ച അധ്യാപികയുടെ കുടുംബത്തിന് 34.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് എംഎസിടി കോടതി വിധി.
കാസര്‍കോട് ജില്ലാ അഡീഷണല്‍ എംഎസിടി കോടതിയാണ് ബളാല്‍ ഗവ.സ്കൂള്‍ അധ്യാപികയായിരിക്കേ മരണപ്പെട്ട സൂസന് ബെന്നിയുടെ കുടുംബത്തിന് ഈ തുക നഷ്ടപരിഹാരം നല്കാന് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയുടെ കണ്ണൂര്‍ ശാഖയോട് നിര്‍ദേശിച്ചത്. 2012 ഒക്ടോബറിലാണ് കാലിക്കടവ് ഊരാങ്കുണ്ട് റോഡില്‍ അപകടമുണ്ടായത്. ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണാണ് മരണം സംഭവിച്ചത്.
FLASHNEWS