മേനകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

തെരുവ്നായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. മേനകാ ഗാന്ധി ഹിപ്പോക്രാറ്റാണെന്നും സംസ്ഥാന മുഖ്യമന്ത്രിയെ പോലും അവഹേളിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ മേനകയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

മേനകയുടെ നിലപാടുകള്‍ അംഗീകരിക്കാനാകില്ല. തെരുവ്നായയുടെ ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയും ജനം ഭീതിയിലുമാണ്. മേനകയുടെ നിലപാടുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല നിയമസഭയില്‍ പ്രകടിപ്പിച്ചത്.

തെരുവുനായ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *