സ്വര്‍ണക്കടത്തു കേസ്‌ : ബിനീഷ്‌ കോടിയേരിയെ ഇന്ന്‌ ഇ.ഡി. ചോദ്യംചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനീഷ്‌ കോടിയേരിക്ക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്‌. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഇന്നു ഹാജരാകാനാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.
ബംഗളുരുവില്‍ മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി അനൂപ്‌ മുഹമ്മദുമായി ബിസിനസ്‌ പങ്കാളിത്തം ഉള്‍പ്പെടെ ബിനീഷ്‌ കോടിയേരിക്ക്‌ അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണിത്‌.
സ്വര്‍ണക്കടത്തു കേസും മയക്കുമരുന്നു കേസും തമ്മില്‍ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇ.ഡിയുടെ അനേ്വഷണം. അതോടൊപ്പം ബംഗളുരുവില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്നു കേസില്‍ അറസ്‌റ്റിലായ അരൂര്‍ സ്വദേശി നിയാസ്‌ മുഹമ്മദിന്‌ അനൂപ്‌ മുഹമ്മദിന്റെ സംഘവുമായുള്ള ബന്ധം അധികൃതര്‍ പരിശോധിക്കുന്നുണ്ട്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *