പ്രവാസി ഭാരതീയ സമ്മേളനം നാളെ തുടങ്ങും

വിദേശ ഇന്ത്യക്കാരുടെ മൂന്നു ദിവസത്തെ മഹാസമ്മേളനത്തിന് ആതിഥ്യമരുളാന്‍ ബെംഗളൂരു നഗരം ഒരുങ്ങി. ശനിയാഴ്ച ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്തയാണ് മുഖ്യാതിഥി.

തുമകൂരു റോഡിലെ ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമാഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മുവ്വായിരത്തോളം പേര്‍ പങ്കെടുക്കും. പ്രവാസി യുുവജന സമ്മേളനത്തോടെ സംഗമത്തിന് തുടക്കമാകും. വിദേശമന്ത്രി സുഷമാസ്വരാജ് ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപന ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കും.

വ്യവസാ മേഖലയില്‍ മികവുതെളിയിച്ച 30 പേര്‍ക്കുള്ള പ്രവാസി ഭാരതീയ ദിവസ് പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യും. കേരളവും തമിഴ്നാടും അടക്കം ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ട് പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

പ്രതിനിധികള്‍ക്ക് നോട്ട് മാറ്റിയെടുക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുമെന്ന് കര്‍ണാടക വ്യവസായമന്ത്രി ആര്‍.വി ദേശ്പാണ്ഡെ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *