ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും; ഡിജിപി ഉത്തരവ് പോലീസിന് കൈമാറി

കൊച്ചി:സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം. ഡിജിപിയുടെ നിയമഉപദേശം പോലീസിന് കൈമാറി. ഇന്നു തന്നെ കേസെടുക്കുമെന്ന് എറണാകുളം സിറ്റി പോലീസ് വ്യക്തമാക്കി.

എന്നാല്‍ പണമെറിഞ്ഞ് നിയമനടപടികളില്‍ നിന്ന് രക്ഷപെടാനുള്ള നീക്കവും മെത്രാന്‍ അനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമകായി ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും ആലഞ്ചേരിയും സംഘവും തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും

ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ ആലഞ്ചേരിയെ പിന്തുണക്കുകയും പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ആണ് സിനഡ് യോഗം ചെയ്തത്.

സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികര്‍ പരസ്യമായി മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *