ക​ശു​വ​ണ്ടി മേ​ഖ​ല​:അടിയന്തരപ്രമേയ നോട്ടീസ് തള്ളി; പ്ര​തി​പ​ക്ഷം നിയമസ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ച​ര്‍​ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീ​ക്ക​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ തോ​ട്ട​ണ്ടി ല​ഭ്യ​മാ​യാ​ല്‍ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. ഇ​തോ​ടെ സ്പീ​ക്ക​ര്‍ അ​ട​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *