News Sections: topnews
-
കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി…
-
ഇന്ത്യ-ചൈന യാത്രാ വിമാന സർവീസുകൾ ഉടൻ പുനഃരാരംഭിക്കും
ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ…
-
മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ സോള്‍രാജിനെ സഹോദരിയുടെ ഭര്‍ത്താവ് പി നാഗരാജനാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി…
-
10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലൈംഗികമായി ഉപയോഗിക്കാന്‍; മാഫിയയെന്ന് സംശയം
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പയ്യനാക്കലില്‍ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യാനായിരുന്നു പ്രതി സിനാന് അലിയുടെ ശ്രമം. ഇയാള്‍ ലഹരിക്കടിമയാണെന്നും…
-
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം: കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്
കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ്…
-
കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കണ്ണൂര്‍ : കണ്ണൂർ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.…
-
‘RSS രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടന; വയനാട് ദുരന്ത സമയത്തും ആദ്യം എത്തിയത് RSS’
രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളില്‍ താങ്ങായി ആര്‍എസ്എസ് നിലകൊണ്ടുവെന്നും…
-
‘GST യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ
കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ പേരുകളിൽ…
-
വിജയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ നേതാക്കളും മന്ത്രിമാരും.
നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ നേതാക്കളും മന്ത്രിമാരും. കരൂര്‍ ദുരന്തത്തിന് ശേഷം വിജയ്യുടെ പേരെടുത്ത് വിമര്‍ശിക്കാതിരുന്ന ഡിഎംകെ നേതാക്കള്‍, വിജയ്യുടെ വീഡിയോയ്ക്ക് ശേഷമാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
-
കോഴിക്കോട്ടെ മോഷണക്കേസ് പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്ന്
പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന് കരകയറാനാണ് വെസ്റ്റ്ഹിൽ സ്വദേശിയായ 32 കാരൻ അഖിൽ…

Local News

















