News Sections: topnews
-
എറണാകുളം പടക്ക ശാലയ്ക്ക് തീപിടിച്ച് ഏഴു പേർക്ക് പരിക്ക്
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സ്ഫോടനം. പടക്ക ശാലയ്ക്ക് തീപിടിച്ചാണ് ഉഗ്ര സ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരു സ്ത്രീയടക്കം ഏഴു പേർക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. സമീപത്തെ വീടുകൾക്കും കേടുപാടുണ്ട്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്…
-
റോഡിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍
എ.ഐ.ക്യാമറയ്ക്ക് പിന്നാലെ റോഡിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക.എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്.ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ,…
-
ലോക്സഭാ തിരഞ്ഞെടുപ്പ് ;സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഉടന്‍ ചര്‍ച്ച നടത്തും
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ അടുത്തയാഴ്ച ചര്‍ച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്താനാണ് ധാരണ. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ് നടക്കുക.തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്ഷന്…
-
മാസപ്പടി വിവാദം;‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. രജിസ്റ്റാർ ഓഫ്…
-
കൊച്ചി ഇടശ്ശേരി ബാറിലെ വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ നടന്ന വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു. കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക്…
-
ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട് :കെ മുരളീധരൻ
ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നാൽ സീറ്റ് തന്നില്ലെങ്കിൽ എല്ലാ സീറ്റിലും…
-
ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് എൻഐടി അധ്യാപികയുടെ മൊഴിയെടുക്കും
ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അധ്യാപികയ്ക്ക് എതിരെ നടപടിക്ക്…
-
ആറ്റുകാൽ പൊങ്കാല:തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.…
-
കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാത്തിനാലെന്ന് കെ മുരളീധരന്
കേന്ദ്ര സര്‍ക്കാരിനെതിരെ കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാത്തിനാലെന്ന് കെ മുരളീധരന്. രാഷ്ട്രീയകാരണങ്ങളല്ല, വ്യക്തിപരമായ കാരണങ്ങളാലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പങ്കെടുക്കാത്തത് എന്ന് അദ്ദേഹം പ്രതികരിച്ചു.ഡല്‍ഹി സമരം രാഷ്ട്രീയ…
-
വണ്ടിപ്പെരിയാര്‍ കൊലപാതകക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഫൊറന്‍സിക് സയന്‍സില്‍ ഉള്‍പ്പെടെ വൈദഗ്ധ്യമുള്ള മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിടണമെന്നും അന്വേഷണത്തിന്…

Local News

















