News Sections: topnews
-
കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്
ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…
-
‘മുഖ്യമന്ത്രിക്ക് രണ്ട് മുഖം, അന്‍വറിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം’
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണ്. അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും കെ…
-
അന്വേഷിച്ചത് ആരോപണ വിധേയനായ എഡിജിപി, ജുഡീഷ്യല്‍ അന്വേഷണം വേണം: വി ഡി സതീശന്
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട വിഷയത്തില്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എഡിജിപിയാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പ്രഹസനമാണ്. ആരോപണ വിധേയന്…
-
അന്‍വറിനെ സ്വാഗതം ചെയ്തിട്ടില്ല, പ്രചാരണം വ്യാജം; പിഎംഎ സലാം
പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ…
-
‘അൻവറിന്റെ നിലപാട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നു, യോജിക്കാനാവില്ല’; പ്രതികരിച്ച് എ വിജയരാഘവൻ
സംസ്ഥാന സർക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി പരാതികളുന്നയിച്ച പി വി അൻവറിനെ തള്ളി സിപിഐഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സർക്കാർ സ്വീകരിച്ചു. മുഖ്യമന്ത്രി…
-
തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം…
-
കർണാടകയിൽ നിന്നും വന്ന സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞു; മലയാളി യുവാവ് മരിച്ചു
കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. മൈസൂരുവിലെ…
-
അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചിരുന്നു, ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി
മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എംഡിഎംഎയാണ് ഉപയോഗിച്ചിരുന്നത്. ഇരുവരും…
-
എ.ഡി.ജി.പിക്കെതിരായ അന്വേഷണം : സര്‍ക്കാര്‍ സ്വീകരിച്ചത് കൃത്യമായ നിലപാടെന്ന് ടി.പി. രാമകൃഷ്ണന്
എ.ഡി.ജിപി എം.ആര്. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സി.പി.ഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. സർക്കാർ ന്യായീകരണം എന്തു കൊണ്ട് സി.പി.ഐക്കു ബോധ്യപ്പെടുന്നില്ലെന്ന്…
-
പാലക്കാട് സഖിയിൽ നിന്ന് കാണാതായ മുഴുവൻ കുട്ടികളെയും കണ്ടെത്തി; ഒരു കുട്ടി ദിണ്ഡിഗലിൽ
സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി. മൂന്ന് പേരെയാണ് സഖിയില്‍ നിന്ന് കാണാതായത്. 14കാരിയെ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും 17 കാരിയെ മണ്ണാർക്കാടുനിന്നുമാണ് കണ്ടെത്തിയത്. ഒരു കുട്ടി നേരത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു.…

Local News


















