ഇറാൻ ആക്രമണം: കുതിച്ചുയർന്ന് സ്വർണവില, ഒറ്റയടിക്ക് 3200 രൂപ കൂടി


മിഡില്‍ ഈസ്റ്റില്‍ ഇസ്‌റാഈലും ഇറാനും തമ്മിലുള്ള യുദ്ധ ഭീതി നിലനില്‍ക്കുന്നതിനിടെ സ്വര്‍ണവിപണി കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 400രൂപ വര്‍ധിച്ച് 15,865രൂപയായി. പവന് 3,200രൂപ കൂടി 1,26,920രൂപയിലെത്തി. സാധാരണ രീതിയില്‍ ഞായറാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.


ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്നലെ രാവിലെ പവന് 2,320 രൂപ കൂടി 1,20,800 രൂപയായി ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമാായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി. ഇന്നലെ മാത്രം 5,240 രൂപയാണ് കൂടിയത്. ആഗോള വിപണിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.




Sharing is Caring