കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; മാതാവ് അറസ്റ്റില്‍


കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മരട് പോലീസാണ് കുട്ടിയുടെ മാതാവിനെ അറസ്റ്റു ചെയ്തത്. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയാണ് മാതാവ്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.


മാതാവ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മാതാവ് തന്നെ പതിവായി അടിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അതേസമയം കുട്ടിയെ മാതാവ് മര്‍ദിക്കുന്ന കാര്യം അറിയില്ലെന്ന് പിതാവ് പ്രതികരിച്ചു.




Sharing is Caring