News Sections: topnews
-
എം.ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
എംടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നടൻ മോഹൻലാൽ, എം എൻ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രൻ, എം പി ഷാഫി പറമ്പിൽ, എം സ്വരാജ്, പാണക്കാട്…
-
ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്
ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്.പാലക്കാട്, നല്ലേപ്പിള്ളി ഗവ. യു.പി സ്കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും തത്തമംഗലം ചെന്താമര നഗര്‍ ജി ബി…
-
കേരളത്തിന്റെ ഭരണത്തലവൻ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നു
കേരളത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അഞ്ച് വർഷത്തിലേറെ സജീവ ഇടപെടലുകൾ നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നത്. വി.സിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്ക് നാമനിർദേശം…
-
ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന
ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വിഎൻ വാസവൻ പമ്പയിൽ സ്വീകരിക്കും. വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തെത്തും. 6.30 നാണ് തങ്ക…
-
തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം
തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം…
-
കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു
കൊല്ലം നിലമേലിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി…
-
വടകരയിൽ കരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി
വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി. കാസർകോട് സ്വദേശി ജോയലിന്റെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു.…
-
പ്രതിപക്ഷ നേതാവിന് രാജാവിന്റെ ഭാവം :പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ നേതാവിന് രാജാവിന്റെ ഭാവമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ സതീശനെ…
-
എ.വിജയരാഘവൻ പറഞ്ഞതിനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി…
-
വനം നിയമഭേദഗതിയില്‍ ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ
വനം നിയമഭേദഗതിയില്‍ ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ.വസ്തുതകള്‍ പരിശോധിക്കാതെയാണ് വിവാദങ്ങള്‍ ഉയർത്തുന്നതെന്ന് വനംമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള ബില്ലില്‍ വരുത്തിയ മാറ്റങ്ങളില്‍ എന്തിലാണ് വിയോജിപ്പ്…

Local News


















