പ്രതിപക്ഷ നേതാവിന് രാജാവിന്റെ ഭാവം :പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍


പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവിന് രാജാവിന്റെ ഭാവമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ സതീശനെ കുറിച്ച് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ താന്‍ കണ്ടിട്ടില്ല. താനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.




Sharing is Caring