രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യൂയീകരിച്ചത്.
വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി,കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജയം ജമാഅത്തെ ഇസ്ലാമിന്റെയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്.

അതില്‍ തന്നെയാണ് പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നത്. അതില്‍ ഒരു സംശയവും വേണ്ട – അദ്ദഹേം വ്യക്തമാക്കി. യുഡിഎഫ് ഒരു സഖ്യകക്ഷിയെ പോലെ ജമാഅത്തെ ഇസ്ലാമിനെയും എസ്ഡിപിഐയെയും ചേര്‍ത്ത് നിര്‍ത്തുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ദീരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം അത് ഉത്പാദിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീതയയ്‌ക്കെതിരായി സജീവമായി നിലകൊള്ളുന്ന പ്രസ്താനമാണ് മുസ്ലിം ലീഗ് എന്നാണല്ലോ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് സ്വാഭാവികമായി യുഡിഎഫിന്റെ കക്ഷിയായി മാറുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം കോണ്‍ഗ്രസില്‍ മാത്രമല്ല ലീഗിലും ശക്തിയായി ഉയര്‍ന്നു വരും.
ന്യൂനപക്ഷ വര്‍ഗീയവാദത്തെ ശക്തമായി ഞങ്ങള്‍ ഇനിയും എതിര്‍ക്കും. ഭൂരിപക്ഷ വര്‍ഗീയതയെയും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായ ആര്‍എസ്എസിനെയും എതിര്‍ക്കും – എം വി ഗോവിന്ദന്‍ പറഞ്ഞു.













