വനം നിയമഭേദഗതിയില്‍ ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ.വസ്തുതകള്‍ പരിശോധിക്കാതെയാണ് വിവാദങ്ങള്‍ ഉയർത്തുന്നതെന്ന് വനംമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള ബില്ലില്‍ വരുത്തിയ മാറ്റങ്ങളില്‍ എന്തിലാണ് വിയോജിപ്പ് എന്ന് വ്യക്തമാക്കണം. വനത്തിലെ ജണ്ടകള്‍ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് പൊളളും. കർഷകർ ജണ്ട പൊളിക്കാൻ പോകില്ലല്ലോ എന്ന് ചോദിച്ച വനംമന്ത്രി പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം കഴമ്ബുള്ള വിമർശനം ഉണ്ടെങ്കില്‍ ചർച്ചക്ക് തയ്യാറാണ്. മതമേലധ്യക്ഷൻമാരില്‍ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.













