News Sections: Thiruvananthapuram
-
കവചം പരീക്ഷണം: സംസ്ഥാനത്ത് പലയിടത്തായി ഇന്ന് സൈറണ്‍ മുഴങ്ങും; പരിഭ്രാന്തി വേണ്ട
സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. കവചം പരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍…
-
തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നു. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ…
-
എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു
എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു.കെഎസ്ഇബി വൈദ്യുതിയിലാണ് എസ്.എ.ടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു.ഇന്നലെ ആശുപത്രി…
-
‘സാധാരണക്കാരുടെ ജീവൻ സര്‍ക്കാരിന് പ്രശ്നമല്ല’; എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചത് ലാഘവത്വത്തോടെയാണെന്നും സാധാരണക്കാരുടെ ജീവന് സര്‍ക്കാരിന് ഒരു പ്രശ്നമെയല്ലന്നും…
-
സ്കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്
വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്…
-
ഓട് പൊട്ടി രാഷ്ട്രീയത്തില്‍ വന്ന ആളല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഓട് പൊട്ടി രാഷ്ട്രീയത്തില്‍ വന്ന ആളല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമുണ്ടായതിന് ശേഷം രാഷ്ട്രീയത്തില്‍ വന്നയാളല്ല മുഹമ്മദ് റിയാസെന്നും ശിവന്‍കുട്ടി പറഞ്ഞു. അന്‍വറിനെ പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി…
-
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ്…
-
കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്മാര്മര്യാദയ്ക്ക് ബസ് ഓടിക്കണമെന്ന താക്കീതുമായി ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് ബസ് ഓടിക്കണമെന്ന താക്കീതുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്. കെഎസ്ആര്‍ടിസിയുടെ യജമാനന് പൊതുജനമാണ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാര്‍ ആളുകളോട്…
-
വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.…
-
ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അന്‍വര്‍ ചെയ്യുന്നത് ഒറ്റുകാരന്റെ ജോലി;വിമര്‍ശനവുമായി സജി ചെറിയാന്
പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് അന്‍വര്‍ ചെയ്യുന്നതെന്ന് സജി ചെറിയാന് ആരോപിച്ചു. അന്‍വര്‍ പണിയെടുക്കുന്നത് വര്‍ഗ ശത്രുക്കള്‍ക്ക് വേണ്ടിയാണ്, നയിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളാണ്. വലതുപക്ഷത്തിന്റെ…



















