News Sections: mainnews
-
പാർലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനൽ കേസിൽ പ്രതികളെന്ന് റിപ്പോർട്ട്
ഇന്ത്യൻ പാർലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനൽ കേസിൽ പ്രതികളെന്ന് റിപ്പോർട്ട്. 306 സിറ്റിംഗ് എംപിമാർക്കെതിരെയാണ് ക്രിമിനൽകേസ് നിലവിലുള്ളത്. ഇതിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്.കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ…
-
കോഴിക്കോടിന് പിന്നാലെ വയനാട്ടിലും ആരോഗ്യവകുപ്പിന്റെ നിപ ജാഗ്രത നിര്‍ദേശം
കോഴിക്കോടിന് പിന്നാലെ സംസ്ഥാനത്ത് വയനാട്ടിലും ആരോഗ്യവകുപ്പിന്റെ നിപ ജാഗ്രത നിര്‍ദേശം. വയനാട്ടിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ജാഗ്രത നിര്‍ദേശം ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പുമായി ഉടന്‍…
-
കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 24കാരനും 9 വയസുള്ള…
-
പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി
കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. ആക്സിലേറ്ററിൽ കാൽ അമർന്നു പോയതെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി എന്നും ആക്സിലേറ്ററില്‍ കാല് അമര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം…
-
കോഴിക്കോട് ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ മാസ്ക് നിര്‍ബന്ധമാക്കി
കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍…
-
കോഴിക്കോട് നിപ സംശയം;വ്യാജ വാര്‍ത്തകള്‍ പരത്തരുതെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എൻഐവിയിൽ…
-
ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ. പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. എന്നാൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ…
-
കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം;ഐഎസ് ഭീകരന് നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍…
-
വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്
ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.കണ്സഷന് പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ബസ്…
-
കോഴിക്കോട് നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ രോഗലക്ഷണങ്ങളെന്ന്…

Local News

















