ചികിത്സയില്‍ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി


ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാറാണ് അറിയിച്ചത്. എന്നാലും വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്.


രാവിലെ 10 മണിയോടെ മെഡിക്കല്‍ സംഘം വിഎസിന്റെ ആരോഗ്യനില വീണ്ടും പരിശോധിക്കും. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി ചെറിയ രീതിയില്‍ വഷളായിരുന്നെങ്കിലും എം ആര്‍ ഐ സ്‌കാനില്‍ പുരോഗതി രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു.




Sharing is Caring