പാർലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനൽ കേസിൽ പ്രതികളെന്ന് റിപ്പോർട്ട്


ഇന്ത്യൻ പാർലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനൽ കേസിൽ പ്രതികളെന്ന് റിപ്പോർട്ട്. 306 സിറ്റിംഗ് എംപിമാർക്കെതിരെയാണ് ക്രിമിനൽകേസ് നിലവിലുള്ളത്. ഇതിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്.കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുള്ള എം.പിമാർ കൂടുതലുള്ളത് ബിഹാറിലാണ്.


സംസ്ഥാനത്ത് നിന്നുള്ള 28 എംപിമാർക്കെതിരെയാണ് നിലവിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഭരണകക്ഷിയായ ബി.ജെ.പിയിലാണ് കേസുള്ള എം.പിമാർ കൂടുതലുള്ളത്.
രാജ്യസഭയിലും ലോക്‌സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 പേരും ക്രിമിനൽകേസ് പ്രതികളാണ്. അതായത് ഏകദേശം 36 ശതമാനം പേരാണ് ഇക്കൂട്ടത്തിൽ വരിക.


പാർലമെന്റിലെ ആകെയുള്ളതിൽ 306 എംപിമാരാണ് ക്രിമിനൽ കേസിൽ പ്രതികളായിരിക്കുന്നത്.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ. 29 എം.പിമാരുള്ള കേരളത്തിൽ 23 (79 ശതമാനം) പേർക്കെതിരെ കേസുകളുണ്ട്.



Sharing is Caring