News Sections: mainnews
-
സാമൂഹ്യ പെന്ഷന് വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി
സാമൂഹിക പെന്ഷന് വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തിനാണ് ഇത്ര പെന്ഷന് നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അര്‍ഹമായ ഗ്രാന്റുകള്‍ കുറച്ചും മറ്റ് ഉപരോധങ്ങള്‍…
-
പാനൂര്‍ സ്ഫോടനത്തില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
പാനൂര്‍ സ്ഫോടനത്തില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്…
-
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്. വിവിധയിടങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. പുണ്യങ്ങളുടെ പൂക്കാലമായ ശഹ്റു റമളാന്‍ വിട.…
-
കേരളാ സ്റ്റോറി സിനിമ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണ;മുഖ്യമന്ത്രി
കേരളാ സ്റ്റോറി സിനിമ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ടെന്നും ആർഎസ്എസ് കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ രൂപതകൾ വ്യാപകമായി സിനിമ പ്രദർശിപ്പിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു…
-
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സർക്കാർ സത്യവാങമൂലം നൽകിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാത്തതിനെതിരെ സംസ്ഥാന സർക്കാരിനെ സുപ്രിംകോടതി വിമർശിച്ചിരുന്നു.പ്രതിയെ സഹായിക്കാനായി സർക്കാർ…
-
സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്
സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ ഇന്ന് രാജിവെച്ചു. ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായി അധപ്പതിച്ചെന്ന് സജീവ് മഞ്ഞക്കടമ്പിൽ പറഞ്ഞു. സജി തിരിച്ചുവന്നാൽ…
-
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല…
-
കേരള സ്റ്റോറി സിനിമ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്റ്റോറി സിനിമ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു കാര്യമാണെന്നും…
-
തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്
തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.അതേസമയം നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി…
-
അറുപതിൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം മോട്ടോർ വാഹനവകുപ്പ് ശേഖരിച്ചു
അറുപതിൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം മോട്ടോർ വാഹനവകുപ്പ് ശേഖരിച്ചു . ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ മുഖാന്തരം ആർ.ടി.ഒ ഉദ്യോഗസ്ഥരാണ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് വാക്കാൽ രേഖകൾ ചോദിച്ചത്. ഇതിനകംതന്നെ…

Local News


















