News Sections: Kozhikode
-
മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെ വധഭീഷണി
മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെ വധഭീഷണി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ഭീഷണി.പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും പറഞ്ഞാണ് ലഹരിസംഘം ഗ്യാലക്സി ക്ലബ്ബ് അംഗങ്ങളോട് ഭീഷണി മുഴക്കിയത്. കഴിഞ്ഞ…
-
ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്
ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി…
-
നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപംവെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം…
-
കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി
കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി.കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.പണം കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന്…
-
ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കാൻ പൊലീസ്
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കാൻ പൊലീസ്. യാസിർ-ഷിബില വിവാഹം നടക്കുന്ന സമയത്തും യാസിർ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, വിവാഹത്തിന് ശേഷവും യാസിർ ലഹരി ഉപയോഗം തുടർന്നുവെന്നും പൊലീസ് പറഞ്ഞു.…
-
ഷിബിലയെ ആക്രമിക്കുന്ന സമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ്
ഷിബിലയെ ആക്രമിക്കുന്ന സമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ്. വൈദ്യപരിശോധനയിലാണ് സ്ഥിരീകരണം. ഇന്നലെ ഉച്ചക്ക് വീട്ടിലെത്തിയ ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇയാൾ കൈമാറിയിരുന്നു. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു…
-
താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍
താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍.കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു.ലഹരി…
-
താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി
കോഴിക്കോട്താ:മരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.പുതുപ്പാടി ഹൈസ്കൂളിലെ എട്ടാം ക്ലാസ്…
-
ലോക ഉപഭോക്തൃ ദിനം ആചരിച്ചു
ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (CFK) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ബോധവൽക്കരണ സദസ്സും തെരുവിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടി…
-
കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശിയാണ് മരിച്ചത്. ഒന്നര കിലോമീറ്റര്‍ മാറി അത്താണിക്കല്‍ എന്ന പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ പുനരാരംഭിക്കുന്നതിനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍…

Local News















