സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും


സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക.


എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളാണ് ഇന്ന് അവസാനിക്കുക. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപനം മുന്‍ നിശ്ചയിച്ചതില്‍ നിന്നും വൈകാനും സാധ്യതയുണ്ടെന്നാണ് സൂചന.




Sharing is Caring