News Sections: India
-
കാമുകനുമായുളള ബന്ധം തുടരാനായി ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണത്തില്‍ ഗുളിക കലർത്തി കൊടുത്ത യുവതി അറസ്റ്റിൽ
കര്‍ണാടകയിലെ ഹാസന് ജില്ലയില്‍ കാമുകനുമായുളള ബന്ധം തുടരാനായി ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍തൃമാതാവിനും ഭക്ഷണത്തില്‍ ഗുളിക കലര്‍ത്തി നല്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ബേലൂര്‍ താലൂക്കിലെ കെരളൂരു ഗ്രാമത്തില്‍ നിന്നുളള ചൈത്ര എന്ന…
-
വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു
വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. സംഭവത്തിൽ കടൂർ ടൗണിൽ പ്രദീപ് ആചാരി, സിദ്ധേഷ്, വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന…
-
പാകിസ്താനെ ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് രാജ്നാഥ് സിംഗ്
പാകിസ്താനെ ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. “പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതുപോലെയാണ് ഈ നടപടി,” എന്നാണ് മന്ത്രിയുടെ വിമർശനം.ആഗോള ഭീകരതയുടെ ‘പിതാവ്’…
-
വ്യാജ കേസില്‍ കുടുക്കിയെന്ന് ആരോപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു
വ്യാജ കേസില്‍ കുടുക്കിയെന്ന് ആരോപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ തന്നെ പ്രതിയാക്കിയെന്ന് വീഡിയോയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് 22കാരനായ വിശാല്‍ ഗുപ്ത ആത്മഹത്യ ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബല്ലിയ- ഡിയോറിയ…
-
ന്യൂഡല്‍ഹിയില്‍ ഒന്‍പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി ദയാല്‍പുരില്‍ ഒന്‍പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രതി നൗഷാദാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍…
-
ഹരിയാന ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്
ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും ലോക്സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.ഇന്ന് ഹാജരാകാന്‍ ആയിരുന്നു ആവശ്യം. എന്നാല്‍ റോബര്‍ട്ട് വാദ്ര…
-
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണഖെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനിതെന്നും…
-
ഗോവയില്‍ ഡോക്ടറെ ആരോഗ്യമന്ത്രി പരസ്യമായി ശാസിച്ച സംഭവം;മന്ത്രിക്ക് അന്ത്യശാസനം നല്കിഡോക്ടേഴ്സിന്റെ സംഘടന
ഗോവയില്‍ ഡോക്ടറെ ആരോഗ്യമന്ത്രി പരസ്യമായി ശാസിച്ച സംഭവത്തില്‍ മന്ത്രിക്ക് അന്ത്യശാസനം നല്കി ഡോക്ടര്‍മാരുടെ സംഘടന. 24 മണിക്കൂറിനുള്ളില്‍ മന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിലെത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ പണി മുടക്കുമെന്നാണ് താക്കീത്. മാധ്യമങ്ങളിലൂടെയുള്ള മാപ്പുപറച്ചില്‍ സ്വീകാര്യമല്ലെന്നും…
-
അസമില്‍ നിന്ന് 330 ലധികം ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ കഴിഞ്ഞു;ഹിമന്ത് ബിശ്വ ശര്‍മ്മ
അസമില്‍ നിന്ന് 330 ലധികം ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നും ഇനിയും അത് തുടരുമെന്നും വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. അസം സർക്കാരിന് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.1950-ലെ…
-
ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്സും കാണാതായതായി എഫ്ഐആർ റിപ്പോർട്ട്
ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്സും കാണാതായതായി എഫ്ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ…

Local News


















