News Sections: India
-
അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ
ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’…
-
യെമനുമായി നയതന്ത്ര ബന്ധമില്ല: നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍
പാലക്കാട്: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമില്ല.…
-
അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന് മുന്‍പ് തന്നെ സ്വച്ച് ഓഫായി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ .…
-
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണമെന്ന് AAIBയുടെ പ്രാഥമിക റിപ്പോർട്ട്
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന…
-
തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്. അക്രമികൾ വെടിവെച്ചും വെട്ടിപ്പരിക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.…
-
അടിയന്തര ഇടപെടൽ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം.…
-
ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയെന്ന് റിപ്പോർട്ട്
ഡൽഹിയിൽ ഭൂചലനം. റിപ്പോർട്ടുകൾ പ്രകാരം 4.4 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ…
-
നൊബേല്‍ സമ്മാനത്തിന് അര്‍ഹനെന്ന് കെജരിവാള്‍; മാനസിക നില പരിശോധിക്കണമെന്ന് ബിജെപി; വിവാദം
താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. എന്നാല്‍ കെജരിവാളിന്റെ പ്രസ്താവന വഞ്ചാനപരമാണെന്നും അദ്ദേഹം മാനസിക നില പരിശോധിക്കണമെന്നും ബിജെപി പരിഹസിച്ചു പഞ്ചാബിലെ…
-
രണ്ടു ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റ് വിദ്യാര്‍ഥി മരിച്ചു
കാനഡയില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.…
-
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയിരുന്ന മലയാളി ദമ്പതിമാർ മുങ്ങി; നടന്നത് 100 കോടിയോളം രൂപയുടെ തട്ടിപ്പ്
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിലുള്ള എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസിമെതിരെയാണ് പരാതി. കമ്പനി നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി…

Local News

















