ഹ​ണി​പ്രീ​തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി


ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. അ​റ​സ്റ്റി​ലാ​കാ​തെ ഹ​ണി​പ്രീ​തി​ന് ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ത്ര​യും വേ​ഗം പോ​ലീ​സി​നു​മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ​നി​ന്ന് എ​ത്ര​യും വേ​ഗം പു​റ​ത്തു​ക​ട​ക്കാ​നു​ള്ള മാ​ർ​ഗം കീ​ഴ​ട​ങ്ങു​ക​യെ​ന്ന​താ​ണെ​ന്ന് ജ​സ്റ്റീ​സ് സം​ഗീ​ത ദിം​ഗ്ര സൈ​ഗാ​ൽ‌ പ​റ​ഞ്ഞു.


അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക​നെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന ഹ​ണീ​പ്രീ​തി​ന്‍റെ ദൃ​ശ്യം ഇ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ക​റു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച സ്ത്രീ ​ഹാ​ൻ​ഡ് ബാ​ഗും തോ​ളി​ലി​ട്ട് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഹ​ണി​പ്രീ​ത് ആ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നാ​ണ് ദൃ​ശ്യം ല​ഭി​ച്ച​ത്. ഈ ​വീ​ട്ടു​ട​മ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി.




Sharing is Caring