ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പാണ്ടിക്കാട് സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്നു പഠനയാത്ര പോയ അല്‍ഷിഫ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ വിനോദയാത്രക്ക് പോയ ബസ്സാണ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടത്. രാജീവ് ( മണ്ണാര്‍ക്കാട് ), ഹക്കീം എന്നിവരാണ് മരിച്ചത്


പെരിന്തല്‍മണ്ണ പോംപി ട്രാവല്‍സിന്റെ ബസ്സിലാണ് വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയത്. വിദ്യാര്‍ഥികള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല. മെഹബൂബ് നഗര്‍ ജില്ലയിലെ ജഡ്‌ചെര്‍ളയില്‍ പുലര്‍ച്ചെയാണ് അപകടം. റോഡിലേക്കിറങ്ങിയ സ്ത്രീയെ രക്ഷിക്കാന്‍ വെട്ടിച്ചെടുത്ത ബസ് എതിരേ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. 31 പേര്‍ ബസ്സിലുണ്ടായിരുന്നു. അപകടത്തില്‍ 15 പേര്‍ക്കു പരുക്കേറ്റു. ഇവരെ ജഡ്‌ചെര്‍ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒരാളുടെ പരുക്ക് ഗുരുതരമാണ്. മറ്റുള്ളവരുടെ വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ല. ഹൈദരാബാദില്‍ എത്തുന്നതിന് 75 കി.മീ ‘അകലെ വച്ചാണ് അപകടം. പൈപ്പ് കയറ്റിയ ലോറിയില്‍ ഇവര്‍ സഞ്ചരിച്ച ബസില്‍ ഇടിക്കുകയായിരുന്നു. പൈപ്പ് ഉള്ളിലേക്ക് കയറിയാണ് ഡ്രൈവറും സഹായിയും മരിച്ചത്. അല്‍ഷിഫ കോളജ് ഓഫ് നഴ്‌സിങ്ങില്‍ പഠിക്കുന്ന 28 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ ടൂറിസ്റ്റ് ഓപറേറ്റീവ്‌സിന്റെ പോംപി ബസിലാണ് യാത്ര തിരിച്ചത്.



Sharing is Caring