ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് സിപിഐഎമ്മാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നല്‍ ഉണ്ടാക്കിയത് സര്‍ക്കാരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇന്ന് പരോക്ഷമായി മുകേഷിനെ പിന്തുണച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപിയെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. സഹപ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു

ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. സര്‍ക്കാര്‍ വമ്പന്മാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഗൗരവമുള്ള മൊഴികള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ കേസെടുക്കുന്നില്ല. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.













