ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വി എസ് അച്യുതാനന്ദൻ്റെ നില ഗുരുതരം


ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നില ഗുരുതരം. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് വി എസ് അച്യുതാനന്ദൻ.


വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്‌മം വിലയിരുത്തി ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്‌ചയാണ് വി എസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




Sharing is Caring