ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം


ഹിമാചല്‍പ്രദേശിലെ മാന്‍ഡി മേഖലയില്‍ നേരിയ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.


ഇന്ന് രാവിലെ 8 മണിയോടെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഒക്ടോബര്‍ 2നും ഹിമാചല്‍ പ്രദേശിലെ ചംമ്പ മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1905ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 20,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.



Sharing is Caring