വിജയ് ചിത്രം മെര്‍സല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഹരജി നല്‍കിയവര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനവും നടത്തി. മെര്‍സല്‍ കേവലം ഒരു സിനിമയാണ്. എന്തിനാണ് ഒരു സിനിമയെ ഇത്രയധികം എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാനപദ്ധതികളായ ജി.എസ്.ടിക്കും ഡി.ജിറ്റല്‍ ഇന്ത്യയ്ക്കുമെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നും ഇതൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജി.പി രംഗത്തുവന്നതോടെയാണ് ചിത്രം വിവാദമായത്.

എന്നാല്‍ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നു. സിനിമയ്ക്ക് പിന്തുണയുമായി ചലച്ചിത്രതാരങ്ങളടക്കം രംഗത്തുവന്നിരുന്നു.













