ഹാര്‍വി ചുഴലിക്കാറ്റ്: ഹൂസ്റ്റണില്‍ അഞ്ചു മരണം


ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഹൂസ്റ്റണില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 50 വര്‍ഷത്തിനിടെ ടെക്‌സസ് നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.


അതേസമയം കനത്ത മഴ തുടരുന്നത് വലിയ വെള്ളപ്പൊക്കമുണ്ടാക്കിയേക്കാമെന്ന ഭീതിയിലാണ് അധികൃതര്‍. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്കിയിട്ടുണ്ട്.


വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സസിലെത്തിയത്. ഇപ്പോള്‍ അതിന്റെ കരുത്ത് കുറഞ്ഞ് മണിക്കൂറില്‍ 65 കിലോമീറ്ററായി കുറഞ്ഞുവെന്നാണ് വിവരം. അതേസമയം കനത്ത മഴ തുടരുകയാണ്. കാറ്റഗറി നാലില്‍പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി പറയുന്നത്.



Sharing is Caring