വെള്ളിയാഴ്ച മുതല്‍ റാഖിനെയില്‍ തുടങ്ങിയ റോഹിംഗ്യന്‍ പ്രദേശങ്ങളിലെ സംഘര്‍ഷം തുടരുന്നു. ആക്രമണങ്ങളില്‍ നിന്ന് അഭയം തേടി ബംഗ്ലാദേശിലേക്ക് നിരവധി റോഹിംഗ്യകള്‍ ഇന്നലെയും കുടിയേറി. വ്യത്യസ്തയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയി. റാഖിനെയിലെ പ്രധാന നഗരമായ മുങ്‌ഡോവില്‍ സുരക്ഷാ സൈന്യവും റോഹിംഗ്യകളും തമ്മില്‍ വിവിധ പ്രദേശങ്ങളില്‍ ഏറ്റുമുട്ടി.
അതിനിടെ സംഘര്‍ഷം രൂക്ഷമാക്കുന്ന നിലപാടുകളമായി മ്യാന്‍മര്‍ സര്‍ക്കാര്‍ രംഗത്തെത്തി. റോഹിംഗ്യകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ബുദ്ധമതക്കാരടക്കമുള്ളവരെ ഒഴിപ്പിക്കാന്‍ സുരക്ഷാ സൈനികര്‍ ശ്രമം തുടങ്ങി. ഇതുവരെ 4000 റോഹിംഗ്യക്കാരല്ലാത്തവരെ മാറ്റിത്താമസിപ്പിച്ചു. ഒഴിപ്പിക്കുന്ന റോഹിംഗ്യകള്‍ അല്ലാത്തവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും ഇവര്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മ്യാന്‍മര്‍ സാമൂഹിക ക്ഷേമ പുനരധിവാസ വകുപ്പ് മന്ത്രി വിന്‍ മ്യാത് ആയെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒറ്റപ്പെട്ട റോഹിംഗ്യകള്‍ക്കായുള്ള സഹായ പദ്ധതികളൊന്നും ഇദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ റോഹിംഗ്യകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തമല്ല. ഇവിടങ്ങളില്‍ സുരക്ഷാ സൈന്യത്തിന്റെ റെയ്ഡുകള്‍ ഇപ്പോഴും തുടരുകയാണ്. പലപ്രദേശങ്ങളിലും ആക്രമണം തുടരുകയാണെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗതാഗത തടസമുണ്ടാക്കാനായി റോഡുകളില്‍ കുഴികളുണ്ടാക്കുന്നുവെന്നും തദ്ദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.
മാങ്‌ഡോ, ബുതിഡോങ് അടക്കമുള്ള റോഹിംഗ്യന്‍ പ്രദേശങ്ങളില്‍ ഭക്ഷണ വിതരണത്തിനുള്ള മാര്‍ഗങ്ങള്‍ മുഴുവനായും നര്‍ത്തിവച്ചിട്ടുണ്ട്.
ബുതിഡോങില്‍ വെള്ളിയാഴ്ച മുതല്‍ ഭക്ഷണം എത്തിക്കുന്ന കപ്പലുകള്‍ വന്നിട്ടില്ലെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും അരാക്കന്‍ നാഷനല്‍ പാര്‍ട്ടിയുടെ നിയമസഭാ അംഗം തുന്‍ ആങ് തൈന്‍ പറഞ്ഞു. ആക്രമത്തെ തുടര്‍ന്ന് 2000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശത്താണ് റോഹിംഗ്യകള്‍ക്ക് താല്‍ക്കാലികമായി സര്‍ക്കാര്‍ ഒരുക്കിയ അഭയാര്‍ഥി ക്യംപ്.
ആയിരക്കണക്കിന് റോഹിംഗ്യകള്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്നതും രാജ്യത്തേക്ക് ഇവര്‍ അഭയാര്‍ഥികളായി പ്രവേശിക്കുന്നത് ഉല്‍കണ്ഠയുണ്ടാക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു













