ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല; താന്‍ ഒരു നിരീശ്വരവാദിയാണെന്നും അച്ഛന്‍ അശോകന്‍


ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അഛന്‍ അശോകന്‍ സുപ്രിംകോടതിയില്‍. പരമോന്നത കോടതിയില്‍ സമര്‍പിച്ച സത്യവാങ് മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


തന്‍റെ ഭാര്യ ഒരു ഹിന്ദുമതവിശ്വാസിയാണ്. താന്‍ ഒരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണം എന്നാണ് അശോകന്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്.


ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. ഈ കേസ് വ്യാഴാ‍ഴ്ച സുപ്രിംകോടതി പരിഗണിക്കും.



Sharing is Caring