കോണ്‍റാഡ്​ സാങ്​മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തു


ഷി​ല്ലോ​ങ്​: നാ​ഷ​ന​ലി​സ്​​റ്റ്​ പീ​പ്ള്‍​സ്​ പാ​ര്‍​ട്ടി (എ​ന്‍.​പി.​പി) നേ​താ​വ്​ കോ​ണ്‍​റാ​ഡ്​ കെ. ​സാ​ങ്​​മ മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​തു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഗ​വ​ര്‍​ണ​ര്‍ ഗം​ഗ​പ്ര​സാ​ദി​നെ സ​ന്ദ​ര്‍​ശി​ച്ച​ സാ​ങ്​​മ 34 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ്​ ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ച​ത്. എം.​എ​ല്‍.​എ​മാ​രും പു​തി​യ മ​ന്ത്രി​മാ​രും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്​ഞ ചെയ്​ത്​ സ്​​ഥാ​ന​മേ​റ്റു.


60 അം​ഗ സ​ഭ​യി​ല്‍ 19 സീ​റ്റ്​ നേ​ടി​യ എ​ന്‍.​പി.​പി​ ര​ണ്ട്​ സീ​റ്റു​ള്ള ബി.​ജെ.​പി​യു​ടെ​യും മ​റ്റു സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്. യു​​നൈ​​റ്റ​​ഡ്​ ഡെ​​മോ​​ക്രാ​​റ്റി​​ക്​​ പാ​​ര്‍​​ട്ടി​- ആ​​റ്, പീ​​പ്​​​ള്‍​​സ്​ ഡെ​​മോ​​ക്രാ​​റ്റി​​ക്​ പാ​​ര്‍​​ട്ടി​-​നാ​ല്, ഹി​​ല്‍ സ്​​​റ്റേ​​റ്റ്​ പീ​​പ്​​​ള്‍​​സ്​ ഡെ​​മോ​​ക്രാ​​റ്റി​​ക്​ പാ​​ര്‍​​ട്ടി-2, ഒ​​രു സ്വ​​ത​​ന്ത്ര​​ന്‍ എ​ന്നി​വ​രും എ​​ന്‍.​​പി.​​പി സ​​ഖ്യ​​ത്തി​​ലു​​ണ്ട്.


21 സീ​റ്റ്​ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടും ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്​ ഇ​വി​ടെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

മു​​ന്‍ ലോ​​ക്​​​സ​​ഭ സ്​​​പീ​​ക്ക​​ര്‍ പി.​​എ. സാ​​ങ്​​​​മ​​യു​​ടെ മ​​ക​​നാ​​യ​ 40കാ​ര​നാ​യ കോ​​ണ്‍​​റാ​​ഡ്​ സാ​​ങ്​​​​മ തു​​റ ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ലം എം.​പി​യാ​ണ്. ​​ 28ാം വ​​യ​​സ്സി​​ല്‍ സം​​സ്​​​ഥാ​​ന​​ത്തെ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ധ​​ന​​മ​​ന്ത്രി​​യാ​​വു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്​ ഇ​ദ്ദേ​ഹം.



Sharing is Caring