ഹാദിയ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി


ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ ആകണം അന്വേഷണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.


അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തില്ല. എന്നാൽ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ അന്വേഷണത്തെ എതിർത്തു. അന്തിമ തീരുമാനത്തിന് മുമ്പ് ഹാദിയയുടെ അഭിപ്രായം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി ഇത് അംഗീകരിച്ചു. കോടതി ഹാദിയയെ നേരിൽ കണ്ടു കാര്യങ്ങൾ ആരായും. ചീഫ് ജസ്റ്റിസ് ജെ എച് കെഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.


കേസിൽ ഗൂഢമായ ഇടപെടൽ നടന്നിട്ടുണ്ടോയെന്നു അന്വേഷിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. വൈക്കം സ്വദേശിയും ഹോമിയോ വിദ്യാർത്ഥിനിയുമായ അഖിലയാണ് ഹാദിയ എന്ന പേരിൽ മതം മാറി ഷെഫിൻ ജഹാനെ വിവാഹം കഴിച്ചത്. ഹാദിയയുടെ വിവാഹം ഹൈ കോടതി നേരത്തെ അസാധുവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചത്.



Sharing is Caring