പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി ആഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.
സമൂഹത്തില്‍ സ്വാധീനമുള്ളയാള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന സാധ്യത ചൂണ്ടിക്കാട്ടി വിന്‍സെന്റ് നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജഡ്ജി കെ. ഹരിപാല്‍ നിരസിച്ചിരുന്നു. ജൂലൈ 22 നാണ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് അറസ്റ്റിലായത്.













