പാക് പൗരന്മാര്‍ക്ക് ഉടന്‍ വിസ അനുവദിക്കും: സുഷമ


ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാ പാക്ക് പൗരന്മാര്‍ക്കും ഉടന്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടുകള്‍ ആഘോഷിക്കുന്ന വേളയിലാണ് അയല്‍ രാജ്യമായ പാക്കിസ്ഥാന് സുഷമാജി ട്വിറ്ററിലൂടെ ആശ്വാസത്തിന്റെ സന്ദേശം നല്‍കിയത്.


പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ പോകുന്നതിന് അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിസ അനുവദിക്കുന്നതില്‍ പാക്കിസ്ഥാന്‍ വരുത്തിയ കാലതാമസതത്തെ തുടര്‍ന്നാണ് പാക്ക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ നല്‍കുന്നതിനുള്ള നിയമം ഇന്ത്യ കര്‍ശനമാക്കിയത്.

നിരവധി പാക്ക് പൗരന്മാരാണ് വിദഗ്ധ ചികിത്സ തേടി വര്‍ഷം തോറും ഇന്ത്യയില്‍ എത്തുന്നത്.



Sharing is Caring