ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ബുധനാഴ്ച


ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രതിരോധ കുത്തിവയ്പ് ഈ മാസം 10 ന് ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വിവിധ ജില്ലാ ആശുപത്രികളില്‍ വച്ചാണ് പ്രതിരോധ കുത്തിവയ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.


ആവശ്യമായ മരുന്നുകള്‍ കുത്തിവയ്പ് കേന്ദ്രങ്ങളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ കുടുതലുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രതിരോധ കുത്തിവയ്പുകള്‍ നടത്തും.




Sharing is Caring