ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജാവാകുന്നില്ല എന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് പ്രസ്താവന. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്ക് ഇതാദ്യമായാണ് നജീബ് ജങ് പത്രസമ്മേളനത്തില്‍ പ്രത്യക്ഷപ്പെടുന്നതും.തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് കരുതി ആരും രാജ്യം ഭരിക്കുന്നവരാകുന്നില്ല. നിങ്ങളോ, ഞാനോ, ആരും രാജാവല്ല. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് കര്‍ത്തവ്യം. ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചരിത്രപരമാണെന്നും ജങ് അഭിപ്രായപ്പെട്ടു.













